Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sargam Stevenage

Europe

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി

സ്റ്റി​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി ആ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം വെ​ൽ​വി​നി​ലെ സി​വി​ക് സെ​ന്‍റ​റി​ൽ ന​ട​ന്നു.

പു​ൽ​ക്കൂ​ട്, ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ളും​ക്രി​സ്മ​സ് ക​രോ​ൾ രാ​വും തി​രു​പ്പി​റ​വി​യു​ടെ ആ​ത്മീ​യോ​ത്സ​വ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന ആ​ഘോ​ഷ​ത്തി​ൽ എ​ൽ​ഇ​ഡി സ്‌​ക്രീ​നി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബെ​ത്‌​ല​ഹേം ന​ഗ​രി​യും കാ​ലി​ത്തൊ​ഴു​ത്തും തി​രു​പ്പി​റ​വി​യും സം​ഗീ​ത ന​ട​ന നൃ​ത്ത​ങ്ങ​ളി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ച്ച ദൃ​ശ്യ​വി​രു​ന്ന് ഏ​റെ ആ​ക​ർ​ഷ​ക​മാ​യി.

'കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ഹി​റ്റ്‌​സ്' ട്രൂ​പ്പി​ലെ പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രു​മാ​യ അ​നു​ഗ്ര​ഹീ​ത താ​ര​ങ്ങ​ളാ​യ പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ലം, സി​നി​മാ​താ​രം ബൈ​ജു ജോ​സ് അ​ട​ക്കം ക​ലാ​കാ​ർ അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഷോ വേ​ദി കീ​ഴ​ട​ക്കി.

സ​ർ​ഗം ക​ലാ​കാ​ർ അ​വ​ത​രി​പ്പി​ച്ച വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി.

 

 

Latest News

Up